ഞാനെത്ര ധന്യൻ

ഞാനെത്ര ധന്യൻ

അനന്തരം എന്റെ സൗഹൃദം നിനക്കു പ്രണയമായും

എന്റെ മോഹങ്ങൾ നിനക്കു കാമമായും തോന്നപ്പെടും Continue reading “ഞാനെത്ര ധന്യൻ”

Advertisements

പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്ര( മൂന്നാം ഭാഗം)

പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്ര( മൂന്നാം ഭാഗം)

ഓർമ്മകൾക്ക് മണമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാലൊന്ന് നാസിക വിടർത്തി ചിന്തിച്ചാൽ ഓർമകൾക്കും മണമുണ്ടെന്ന് തോന്നും. ലിവയിലേക്കുള്ള യാത്രയിൽ ഞാൻ ചിന്തിച്ചത് മുഴുവൻ എന്റെ ഓർമകളെക്കുറിച്ചാണ്. Continue reading “പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്ര( മൂന്നാം ഭാഗം)”

പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്രയുടെ രണ്ടാം ഭാഗം

പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്രയുടെ രണ്ടാം ഭാഗം

രാത്രി ദുബായിൽ നിന്നും പുറപ്പെട്ട ഞാനും അനസും ദിക്കറിയാത്ത മരുഭൂമിയുടെ ഏതോ കോണിലൂടെ യാത്ര തുടർന്നുകൊണ്ടിരുന്നു. ലോകത്തിന്റെ ഏത് കോണിൽ അകപ്പെട്ടാലും സഹായത്തിന് ഗൂഗിൾ മുത്തപ്പനുണ്ടെങ്കിൽ (ഗൂഗിൾ മാപ്പ്) എന്തിനു പേടിക്കണമെന്ന ചിന്തയിൽ മുന്നിൽ കണ്ട റോഡിലൂടെ വണ്ടി ഞങ്ങളേയും വഹിച്ചുകൊണ്ട് യാത്രതുടർന്നുകൊണ്ടേയിരുന്നു. Continue reading “പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്രയുടെ രണ്ടാം ഭാഗം”

പെട്രോൾ മണക്കുന്ന ഓർമകളിലേക്ക് ഒരു യാത്ര…

അബുദാബിയിൽ നിന്ന് കുറേ ദൂരം വടക്കോട്ട് സഞ്ചരിച്ചാൽ മരുഭൂമിയുടെ വന്യത നിറഞ്ഞ ലിവയിലെത്താം… പ്രവാസത്തിന്റെ ആദ്യ നാളുകളിൽ വന്നെത്തിയത് ലിവയിലെ ഏകാന്തമായ ഒരു പെട്രോൾ പമ്പിലാണ്. Continue reading “പെട്രോൾ മണക്കുന്ന ഓർമകളിലേക്ക് ഒരു യാത്ര…”

നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ…

നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ…

നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ… കഴിഞ്ഞ ഞായറാഴ്ച്ച മുതൽ കേൾക്കുന്നതും കേട്ടു മടുത്തതുമായ ഒരു ചോദ്യമാണിത്. ചിലരോടൊക്കെ മാന്യമായ ഭാഷയിലെ മറുപടിയും ചിലരോട് തികഞ്ഞ പുഛത്തോടെയും ഞാനീ ചോദ്യത്തിനെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് എനിക്ക് ഈ ചോദ്യത്തിന് പിന്നിലെ ധ്വനികൾ മനസിലായത്. മുഴുവൻ മാദ്ധ്യമ പ്രവർത്തകരോടുമുള്ല വെറുപ്പും വിദ്വേഷവും നിറഞ്ഞതായിരുന്നു ഓരോ ചോദ്യവും. Continue reading “നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ…”

കരൾ പാതി

സ്നേഹിതേ നിനക്കെന്റെ കരൾപകുത്തീടാം

നല്ലപാതിയായ്‌ നിൻ കയ്‌ പിടിച്ചിടാം

കൈകളിൽ കൈചേർത്ത്‌ 

ഇടംവലം തിരിയുമാ പാതയിൽകൂടി നാം

ഒരുകാതമിനിയും അധികം നടന്നിടാം 

ഇരുതോൾചേർന്നിനിയും നമുക്കാ

സ്നേഹഭാരം ചുമക്കാം

രാവിന്നുകൂട്ടായിരുൾ മയങ്ങീടുമ്പോൾ 

നിലാവിന്റെ വാതിൽകൊളുത്തുകൾ 

അടക്കാതിരിക്കാം

ജനൽചില്ലിലൂടെനാം മഴയെപുണർന്നൊരാ

രാവുകളിനിയും തിരികെപിടിക്കാം 

രാവുകളിനിയും ഉറങ്ങാതിരിക്കാം

കയ്യടിക്കൊപ്പം ചിതറിത്തെറിക്കുന്ന ഈരടിക്കുപ്പിതൻ വായടച്ചീടാം

ഈരടിക്കൊപ്പം തളർന്നുറങ്ങീടാം

സ്വത്വം മറന്നിനിയുമീ മരത്തണലിലിരിക്കാം അടുത്തിരിക്കാൻ ഇനിയുമകലെയാകാം സഖീ…

 ജന്മങ്ങളോരോന്നും വെറുതെയാകുമ്പോൾ

കനവുകൾ കദനത്തിൻ കാവലാകുമ്പോൾ 

മറവിതൻ അറ്റത്ത്‌ നിന്നെയുംചേർത്ത്‌ ഞാൻ ദിക്കായ ദിക്കെല്ലാം അലഞ്ഞിടേക്കാം

#ഒറ്റുകാരൻസഖാവ്

ഒന്നും ഒന്നും വലിയ ഒന്ന്


പെണ്ണേ…. 

ഞാൻ മറവിയും ‌നീ ഓർമയുമാണ്

നീ ജീവിതവും ഞാൻ മരണവുമാണ്

നീ പ്രണയവും ഞാൻ വിരഹവുമാണ്

നീ കാമുകനും ഞാൻ കാമുകിയുമാണ്

പെണ്ണേ…. 

എന്നും നാം രണ്ടായിരുന്നു

അല്ലെങ്കിൽ ഒന്നായിരുന്നു 

ഒരിക്കലും ഒരുമിക്കാൻ കഴിയാത്ത വെറും ഒന്ന്

#ഒറ്റുകാരൻസഖാവ്