മരുഭൂമിയിലെ കണ്ണൂരിലേക്ക്…. പെട്രോൾ മണക്കുന്ന ഓർമകളുടെ ബാക്കി

Featuredമരുഭൂമിയിലെ കണ്ണൂരിലേക്ക്…. പെട്രോൾ മണക്കുന്ന ഓർമകളുടെ ബാക്കി

ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് പോലും വിപ്ലവത്തിന്റെ ശീലുകളുള്ള കേരളത്തിന്റെ സ്വന്തം കണ്ണൂരിന് അറബി നാട്ടിൽ ഒരു അപരനുണ്ടെന്ന്  എത്രപേർക്കറിയാം.അബുദാബിയിലെ ലിവയിൽ നിന്നും

Continue reading “മരുഭൂമിയിലെ കണ്ണൂരിലേക്ക്…. പെട്രോൾ മണക്കുന്ന ഓർമകളുടെ ബാക്കി”

Advertisements

പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്ര( മൂന്നാം ഭാഗം)

Featuredപെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്ര( മൂന്നാം ഭാഗം)

ഓർമ്മകൾക്ക് മണമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാലൊന്ന് നാസിക വിടർത്തി ചിന്തിച്ചാൽ ഓർമകൾക്കും മണമുണ്ടെന്ന് തോന്നും. ലിവയിലേക്കുള്ള യാത്രയിൽ ഞാൻ ചിന്തിച്ചത് മുഴുവൻ എന്റെ ഓർമകളെക്കുറിച്ചാണ്. Continue reading “പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്ര( മൂന്നാം ഭാഗം)”

പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്രയുടെ രണ്ടാം ഭാഗം

Featuredപെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്രയുടെ രണ്ടാം ഭാഗം

രാത്രി ദുബായിൽ നിന്നും പുറപ്പെട്ട ഞാനും അനസും ദിക്കറിയാത്ത മരുഭൂമിയുടെ ഏതോ കോണിലൂടെ യാത്ര തുടർന്നുകൊണ്ടിരുന്നു. ലോകത്തിന്റെ ഏത് കോണിൽ അകപ്പെട്ടാലും സഹായത്തിന് ഗൂഗിൾ മുത്തപ്പനുണ്ടെങ്കിൽ (ഗൂഗിൾ മാപ്പ്) എന്തിനു പേടിക്കണമെന്ന ചിന്തയിൽ മുന്നിൽ കണ്ട റോഡിലൂടെ വണ്ടി ഞങ്ങളേയും വഹിച്ചുകൊണ്ട് യാത്രതുടർന്നുകൊണ്ടേയിരുന്നു. Continue reading “പെട്രോൾ മണക്കുന്ന ഓർമകളിലേക്കൊരു യാത്രയുടെ രണ്ടാം ഭാഗം”

Featured

പെട്രോൾ മണക്കുന്ന ഓർമകളിലേക്ക് ഒരു യാത്ര…

അബുദാബിയിൽ നിന്ന് കുറേ ദൂരം വടക്കോട്ട് സഞ്ചരിച്ചാൽ മരുഭൂമിയുടെ വന്യത നിറഞ്ഞ ലിവയിലെത്താം… പ്രവാസത്തിന്റെ ആദ്യ നാളുകളിൽ വന്നെത്തിയത് ലിവയിലെ ഏകാന്തമായ ഒരു പെട്രോൾ പമ്പിലാണ്. Continue reading “പെട്രോൾ മണക്കുന്ന ഓർമകളിലേക്ക് ഒരു യാത്ര…”

ജബൽ ജെയ്സിന്റെ ഉയരങ്ങളിലേക്ക്

ജബൽ ജെയ്സിന്റെ ഉയരങ്ങളിലേക്ക്
വിസിറ്റ് വിസയിൽ യു.എ.ഇയിലെത്തിയതിന്റെ പ്രാഥമിക ലക്ഷ്യം ഒരു ജോലിയായിരുന്നുവെങ്കിലും വന്നിട്ട് ഒരു മാസമായിട്ടും ജോലി കിട്ടുമെന്നതിന്റെ സാധ്യത പോലും കാണാത്തതിലാണോ എന്തോ രാവിലെയായിട്ടും എനിക്ക് ഉറക്കം വന്നിരുന്നില്ല. വ്യാഴായ്ചയായിരുന്നത് കൊണ്ട് എന്റെ ഇപ്പോഴത്തെ സ്പോൺസറും സഹമുറിയനും നമ്മുടെ പ്രധാന നിരൂപകനുമായ അനസ് നേരത്തെ തന്നെ ജോലി കഴിഞ്ഞെത്തിയിരുന്നു. റൂമിലെത്തി കുറച്ച് കഴിഞ്ഞിട്ടും ഉറക്കം വരാത്തതിനാലാണ് അവൻ സിനിമ കാണാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. അല്ലെങ്കിലും പണ്ടേ  എവിടെയെങ്കിലും പോകാനുള്ല ആലോചനകൾക്ക് ക്ഷണ നേരം കൊണ്ട് തീരുമാനം ആകുമെന്നത് പതിവായത് കൊണ്ട് ഉടനെ തന്നെ റൂമിൽ നിന്നും ഇറങ്ങി. റൂമിന് അടുത്ത് തന്നെയുള്ള അൽ ഖുറൈർ മാളിലെ നോവോസ് സിനിമയാണ് ലക്ഷ്യം. വിൻ ഡീസലും ദീപിക പദുകോണും അഭിനയിച്ച ഹോളീവുഡ് സിനിമയാണ് കാണാൻ പോകുന്നത്. ഇത് കേൾക്കുമ്പോൾ ഇവൻമാർ ഇംഗ്ലീഷ് സിനിമ കാണാൻ എന്താ സായിപ്പിനുണ്ടായതാണോ എന്നൊന്നും ആരും സംശയം ചോദിക്കരുത് പ്ലീസ്….

Continue reading “ജബൽ ജെയ്സിന്റെ ഉയരങ്ങളിലേക്ക്”