നിനക്ക് പോയി മംഗളത്തിൽ ചേർന്ന് കൂടേ… കഴിഞ്ഞ ഞായറാഴ്ച്ച മുതൽ കേൾക്കുന്നതും കേട്ടു മടുത്തതുമായ ഒരു ചോദ്യമാണിത്. ചിലരോടൊക്കെ മാന്യമായ ഭാഷയിലെ മറുപടിയും ചിലരോട് തികഞ്ഞ പുഛത്തോടെയും ഞാനീ ചോദ്യത്തിനെ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് എനിക്ക് ഈ ചോദ്യത്തിന് പിന്നിലെ ധ്വനികൾ മനസിലായത്. മുഴുവൻ മാദ്ധ്യമ പ്രവർത്തകരോടുമുള്ല വെറുപ്പും വിദ്വേഷവും നിറഞ്ഞതായിരുന്നു ഓരോ ചോദ്യവും. ഈ ചോദ്യങ്ങൾ ഞാനടക്കമുള്ള മാദ്ധ്യമ രംഗത്തെ ശിശുക്കൾക്കുള്ള പാഠമാകുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഫെയ്സ്ബുക്കിൽ വായിച്ച ഒരു പോസ്റ്റ് ഓർമ്മ വരുന്നു. എന്തൊക്കെ ചെയ്യണമെന്ന് അറിയുന്നതിലുപരി എന്തൊക്കെ ചെയ്യാതിരിക്കണമെന്നുള്ള തിരിച്ചറിവാണ് മാദ്ധ്യമ പ്രവർത്തനം.

ഒരു വ്യക്തിയുടെ അത് മന്ത്രിയോ തന്ത്രിയോ ആരുമാകട്ടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറും മുമ്പ് മലയാളത്തിലെ അശ്ലീല മീഡിയ ഒന്ന് മനസിരുത്തി ചിന്തിക്കണമായി്രുന്നു. തങ്ങളുടെ ഈ പ്രവർത്തി കൊണ്ട് എന്ത് മാറ്റമാണ് സമൂഹത്തിനുണ്ടാകുന്നതെന്ന്. അല്ലെങ്കിൽ എന്ത് വാർത്താ പ്രാധാന്യമാണ് ഇത്തരം ഒരു ടെലഫോൺ സംഭാഷണത്തിലുള്ളത്. ശരിക്കും തിയറ്ററിൽ ഒളിച്ചു പോയി എ പടം കണ്ടിരുന്ന മലയാളി സമൂഹത്തിന്റെ രതി വൈകൃതങ്ങൾക്ക് ആക്കം കൂട്ടാനല്ലാതെ യാതൊന്നിനും ഉപയോഗമുള്ള ഒന്നായിരുന്നില്ല മംഗളം പ്രസിദ്ധീകരിച്ച ആഡിയോ ശകലത്തിനുള്ളത്. മന്ത്രി സംസാരിച്ചുവെന്ന് പറയുന്ന സ്ത്രീയുടെ പരാതി വരുന്നിടത്തോളം കാലം അതങ്ങനെ തന്നെയായിരിക്കും. മേൽ പറഞ്ഞ സ്ത്രീജനം ഇതേ ചാനലിലെ തന്നെ ഒരു വനിതാ മാദ്ധ്യമ പ്രവർത്തകയാണെന്നും മന്ത്രിയെ ഹണി ട്രാപ്പിൽ പെടുത്തിയതാണെന്നുമൊക്കെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ഈ സാഹചര്യത്തിൽ മംഗളം ചെയ്തതിനെ തുറന്നെതിർക്കുവാനാണ് മാദ്ധ്യമ രംഗത്തെ പുലികൾ തീരുമാനിച്ചത്. മംഗളം ചെയ്തതത് ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷത്തെ ചിലർ തന്നെ സമ്മതിച്ചതും നമ്മൾ കണ്ടതാണ്. എന്നാൽ സരിതയുടെ സിഡിക്കായി കോയമ്പത്തൂരിലേക്ക് പോയ മാദ്ധ്യമങ്ങൾക്ക് ഇങ്ങനെ നിലപാടെടുക്കാൻ അർഹതയില്ലെന്നാണ് ചില സോഷ്യൽ മീഡിയ പുലികളുടെ പ്രതികരണം. എന്നാൽ ഇവിടെ സരിതയുടെ സിഡി തപ്പിയിറങ്ങിയത് ടിവിയിൽ കൂടി പ്രക്ഷേപണം ചെയ്യാനായിരുന്നില്ലെന്ന മാദ്ധ്യമ പ്രവർത്തകരുടെ വിശദീകരണത്തിൽ തൃപ്തരായേ മതിയാകൂ. ഒരു പക്ഷേ സിഡി കിട്ടിയിരുന്നെങ്കിൽ പ്രക്ഷേപണം ചെയ്യുമായിരുന്നോ എന്ന കാര്യത്തിൽ എതിരഭിപ്രായങ്ങളുണ്ടാകാം.

ഇനിയുണ്ടാകേണ്ടത് മാദ്ധ്യമങ്ങളുടെ തന്നെ സ്വയം വിചാരണക്കുള്ള സമയമാണ്. സ്വീകരണമുറിക്കുള്ളിലെ വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ നിന്നും ഒരു റിമോട്ടിന്റെ ബട്ടണകലത്തിൽ പ്രേക്ഷകർ നിങ്ങളുടെ ഭാവി തീരുമാനിക്കുമെന്ന് ഓരോരുത്തരും മനസിലാക്കണം. വിലകൂടിയ ക്യാമറയും പിസിആറും ഡിഎസ്എൻജിയും ലൈവ് എഡിറ്റിംഗും ഒന്നുമില്ലാതെ തന്നെ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും ലൈവായി കാര്യങ്ങൾ പ്രേക്ഷകരിലേക്കെത്തുമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ബ്രേക്കിംഗ് ന്യൂസുകളുടെ പിറകേയോടുമ്പോൾ കിട്ടുന്നതെന്തും വസ്തുതകൾ പരിശോധിക്കാതെ വാർത്തയാക്കുമ്പോൾ നഷ്ടപ്പെടുന്നത് മാദ്ധ്യമങ്ങളുടെ വിശ്വസ്തതയാണ്. മാദ്ധ്യമ പ്രവർത്തകരെന്ന നിലയിൽ നമ്മുടെ പൂർവികർ ഉണ്ടാക്കിയ സൽപ്പരുകൂടിയാണെന്ന് ഓർക്കണം….

പിന്നെ മാദ്ധ്യമങ്ങളെ വിമർശിക്കാൻ വേണ്ടി മാത്രം വായതുറക്കുന്ന ചില സ്യൂഡോ ബുദ്ധിജീവികളോട് പുഛമാണെന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.

ഒറ്രുകാരൻസഖാവ് Aslamkallara

#WeAreNotMangalam
#നമ്മൾമംഗളമല്ല

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s