നിലാവിന്റെ നീലവെളിച്ചം മാഞ്ഞു
സൂര്യഗോളമെങ്ങോ മറഞ്ഞുപോയി
ഒരിറ്റുവെളിച്ചം തരാനൊരു
മിന്നാമിന്നിപോലുമീവഴി വരാതായി

മനസിന്റെ നാലുചുമർ കാരിരുമ്പുകൂട്ടിൽ
ഏകാന്തതടവിനിട്ട മനസാക്ഷി
ഒരിറ്റുവെളിച്ചത്തിനായി നാലിദിക്കും
നോക്കികരയാൻ തുടങ്ങിയിരിക്കുന്നു
കരയാൻബാക്കിയില്ലാത്ത
കണ്ണുനീരിൻ തുള്ളിപോലും
മുമ്പെങ്ങോ പറഞ്ഞുറപ്പിച്ചത്‌ പോലെ
ഒരുനിമിഷമെങ്കിലുമീ വഴിവരാതായി
ചുമരിൽതറഞ്ഞ ഘടികാരസൂചിപോൽ
എങ്ങോനിലച്ചൊരു ഹൃത്തിന്റെ താളവും
മരുന്നുപുകനിറഞ്ഞെന്റെ മുറിയിലെ
കൂറവാസനകൾക്കൊപ്പം അകന്നുപോയി
ആരോരുമറിയാതെ സൂക്ഷിച്ചെന്റെ
ഡയറിത്താളുകളിൽ കുടുങ്ങിപ്പോയ
പ്രണയത്തിന്റെ ഹൂങ്കാരശബ്ദത്തിൽ
നിലയറ്റുകിടക്കുകയാണെന്റെ ദേഹം
ദേഹിയകന്ന ദേഹത്തിനുള്ളിൽ
ലോഹത്തകിടുകൊണ്ട്‌ മന്ത്രിച്ചൊരു
പളുങ്കുപാത്രമുണ്ടായിരിക്കും
അതുനിങ്ങൾ പങ്കിട്ടെടുക്കണം
എന്റെ കാമനകൾക്ക്‌ കാവൽ നിന്നവർക്ക്‌
നൽകാനായി ഞാൻ പണ്ടേ കരുതിയൊരു
നിധിയുടെ തിരുശേഷിപ്പുകൾ ബാക്കിയുണ്ട്‌
അതെന്റെ കാൽക്കീഴിൽ കുഴിച്ചുമൂടണം
പങ്കിട്ടുകൊടുക്കാതെമാറ്റിവെച്ചെന്ന് പഴികേട്ട
എന്റെ സ്വപ്നത്തിന്റെ ഭാണ്ഢങ്ങൾ
നിങ്ങൾ അവൾക്കുമുന്നിൽ സമർപ്പിക്കണം
അതിന്റെ വാമൂടിക്കെട്ടരുത്‌
ശൂന്യമായെന്റെ സ്വപ്നങ്ങളുടെ കൂമ്പാരം
അവൾക്കു മുന്നിൽ വെളിവാകുമ്പോൾ
അവളോർക്കണം പറയാതെ ഞാൻ
മാറ്റിവെച്ചൊരാ സ്വപ്നത്തിന്റെ പൊരുൾ
അവസാനം ബാകിയാകുന്ന എല്ലിൻ കഷണങ്ങൾ
എന്റെ സുഹ്രുത്തുക്കൾക്ക്‌ വീതിക്കണം
പലപ്പോഴും അവരാണെന്റെ അസ്ഥികൾക്ക്‌ ഭംഗം വരാതെ കാത്തത്‌
പക്ഷേ അവസാനം പെണ്ണേ
നിനക്കെന്തുനൽകും ഞാൻ
നിനക്കായി നൽകാൻ ഒഴിഞ്ഞ സ്വപ്നങ്ങളുടെ
ഭാണ്ടവും എല്ലിൻ കഷണങ്ങളും ബാക്കിയില്ല
പകരമുള്ള എന്റെ ഭ്രാന്തിന്റെ തിരുശേഷിപ്പുകൾ
എന്റെ ഉന്മാദതയുടെ ജൽപ്പനങ്ങൾ
എന്റെ പ്രിയപ്പെട്ട ഡയറിയും
കുറേ കടലാസുകഷണങ്ങളും നിനക്കു ബാക്കി
‪#‎ഒറ്റുകാരൻസഖാവ്‌‬
Muhammed Aslam
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s