ഇന്ന് ലോക വനിതാ ദിനം
പക്ഷേ എന്തിനാണ് വനിതകൾക്ക് ആഘോഷിക്കാൻ വർഷത്തിൽ ഒരു ദിവസം മാത്രം നിശ്ചയിച്ചത്. എന്റെ അഭിപ്രായത്തിൽ സ്ത്രീയുടെ ജനനം മുതലുള്ള എല്ലാ ദിവസവും ആഘോഷമാണ്. ഒരു വീട്ടിൽ പെൺകുഞ്ഞ് ജനിച്ചാൽ ആവേശത്തോടെ കുടുംബം ആഘോഷം തുടങ്ങുന്നു. പിന്നീടങ്ങോട്ട് അവളുടെ ബാല്യകാലം മുഴുവൻ ആഘോഷമാണ്. പെൺകുട്ടിയിൽ നിന്നും അവൾ ഒരു പൂർണ സ്ത്രീയായി മാറുമ്പോഴും അവൾക്ക് ആഘോഷമാണ്.

മാസമുറ കഴിഞ്ഞിട്ടുള്ള ആലസ്യത്തിലും അവളുടെ ശരീരം ആശ്വാസത്തിന്റെ ആഘോഷത്തിന് പാത്രമാകുന്നു. പിന്നീടവൾ മറ്റൊരുവന്റെ ഭാര്യയായി മാറുമ്പോഴും അവിടെയും ആഘോഷം. പിന്നെപ്പൊഴോ അമ്മയാകാൻ തന്റെ ശരീരം ഒരുങ്ങിയെന്ന് അറിയുമ്പോൾ അതിരില്ലാതെ സന്തോഷിക്കുന്നു. തന്റെ ഉദരത്തിൽ നിന്നും വന്ന പാതിജന്മത്തെ മാറോടണക്കി പ്രസവ മുറിയിലെ പാതിമയക്കത്തിൽ ആദ്യമായി മുലചുരക്കുമ്പോഴും പെണ്ണുടലിന് ആഘോഷമാണ്. തന്റെ കുഞ്ഞ് പിച്ടവച്ച് നടക്കുമ്പോഴും സ്കൂളിലേക്ക് ആദ്യമായി യാത്രയയ്ക്കുമ്പോഴും അവളുടെ കണ്ണിൽ ആനന്ദത്തിന്റെ കണ്ണീർ കണങ്ങൾ നിറയും. പിന്നീട് തന്റെ പാതിജന്മം വളർന്ന് വലുതാകുന്ന ഓരോ നിമിഷത്തിലും അവൾക്ക് ആനന്ദമാണ്. ഒടുവിൽ തന്റെ കുഞ്ഞുങ്ങളെ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുമ്പോഴും ആർദ്രമാകുന്നത് അവളുടെ അമ്മ മനസ് തന്നെ…

പണ്ട് മാദ്ധ്യമ പഠന കാലയളവിൽ ക്ലാസെടുക്കാൻ വന്ന നീലൻ സാർ പറഞ്ഞത് ഓർക്കുന്നു… A women’s life is full of celebration….. മകളായി പെങ്ങളായി ചേച്ചിയായി കാമുകിയായി ഭാര്യയായി അമ്മയായി അമ്മായിഅമ്മയായി അമ്മൂമ്മയായി അവൾ ജീവിതം ആഘോഷിക്കുന്നു.

പക്ഷേ ദൌർഭാഗ്യകരമെന്ന് പറയട്ടെ ചിലർക്കെങ്കിലും ഈ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിയുന്നില്ല. സ്വയം സൃഷ്ടിച്ച കാരണങ്ങളാലോ ബാഹ്യമായ കാരണങ്ങളാലോ പല പെൺ ജന്മങ്ങളും പാഴായി പോകുന്നു. അത്തരക്കാരോട് മാപ്പിരക്കാൻ മാത്രമേ എനിക്ക് കഴിയൂ. പിന്നെ ആണെന്ന വർഗത്തിന് അപമാനമായ കുറേ തെമ്മാടികൾ അവരോടെനിക്ക് പുഛം തോന്നുന്നു. എന്തായാലും ഞാൻ ജീവിതത്തിൽ കണ്ടതും പരിചയപ്പെട്ടതുമായ എല്ലാ സ്ത്രീ ജനങ്ങൾക്കും ആഘോഷങ്ങളുടെ ഒരു ജന്മം ആശംസിക്കുന്നു.

ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ മാറേണ്ടത് ചിന്തകളാണ് നിയമങ്ങളല്ല. പെണ്ണായതിൽ അഭിമാനിക്കുക…
#ഒറ്റുകാരൻസഖാവ് Aslamkallara

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s