ഞാന്‍ ഒരു ആമുഖം

ഒരു നേർത്ത സങ്കീർത്തനം പോലെൻ മനസ്സിൻ മന്ദ്രവീനയിൽ രാഗമായ്‌ അലിയാൻ ഇനി അവളുണ്ടാകില്ല. ഇരുളിന്റെ ഏതോ അഗാധമാം യാമത്തിൽ അവളുടെ സ്നേഹം മറ്റാർക്കോ വേണ്ടി പകർന്നുകൊടുക്കും.
ലഹരിയുടെ മായാപ്രപഞ്ഞം തീർത്ത ഭ്രാന്തമാം ഉന്മാദതയിൽ അലസമായ എന്റെ ദിനരാത്രങ്ങൾ വീണ്ടും ഒഴുകുന്ന പുഴപോൽ നീന്തിതുടങ്ങും . തിമിർത്തുപെയ്യുന്ന മഴയിലും മരം കോച്ചുന്ന തണുപ്പിലും എന്റെ ഹൃദയത്തെ ചൂടുപിടിപ്പിക്കുവാൻ അവൾക്കാകില്ല .
പണ്ടെങ്ങോ മറന്നുവെച്ചൊരാ പ്രണയപുസ്തകത്താളുകൾ മറിച്ചു നോക്കാൻ ഇന്നെനിക്കു കൊതിയാകുന്നു .
കണ്ണുകൾ ഇറുക്കിയടച്ച്‌ കിടന്നെങ്കിലും നിദ്രയെ പുൽകാൻ  രാത്രിയുടെ ഈ അന്ത്യയാമത്തിലും എനിക്കു കഴിയാതെ പോകുന്നത്‌ ഒരു പക്ഷെ അവളുടെ അസ്സാനിധ്യമായിരിക്കാം ജീവിതത്തിൽ കാത്തിരിക്കാനും കൂട്ടിരിക്കാനും അരുമില്ലാത്തവനു ജീവിതം വെറുമൊരു മിധ്യയാണു ………..
        വഴിമധ്യേ ജീവിതം ഇരുളടഞ്ഞു പോയ ഒരു ഏകാന്തപധികന്റെ ജീവിതത്തിലെ ഒരേട്‌
………………. Continue reading “ഞാന്‍ ഒരു ആമുഖം”

Advertisements